Live Love Laugh...
ആർക്കൈറ്റ്. 2018 ആഗസ്റ്റ് 12 ന് പ്രസിദ്ധീകരിച്ചു

മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ഉപയോഗം

Alcohol

മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ഉപയോഗം

ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ വര്‍ധിക്കുന്ന മയക്കുമരുന്നിന്റെ ഉപയോഗം ആശങ്കയുണര്‍ത്തുകയാണ്. കേരളം, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ സമൂഹത്തിലും രാഷ്ട്രീയഘടനയിലും അവയുയര്‍ത്തുന്ന പ്രശ്‌നത്തിന്റെ തോത് ഉയര്‍ന്നതാണ്. ലക്ഷക്കണത്തിന് ആള്‍ക്കാരെ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് നയിക്കുന്നതെന്താണ്?

മയക്കുമരുന്നും മദ്യവും ഉപയോഗിക്കുന്നത് മാനസികസമ്മര്‍ദ്ദം ലഘൂകരിക്കാന്‍ സഹായിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? നിങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമാകാന്‍ മയക്കുമരുന്ന്, മദ്യം എന്നിവയുടെ ലഹരി ആവശ്യമാണെന്ന് തോന്നിയിട്ടുണ്ടോ? മദ്യം മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം ഉപേക്ഷിച്ചു വരാന്‍ നിങ്ങളെ തീരുമാനിപ്പിക്കുന്ന വിധം അധികനേരം സംസാരിക്കുന്ന വ്യക്തികളുമായി ഇടപഴകിയിട്ടുണ്ടോ? 

ഈ ചോദ്യങ്ങള്‍ക്ക് അതെയെന്നാണ് ഉത്തരമെങ്കില്‍ നിങ്ങള്‍ ഒരുതരം മാനസികാരോഗ്യ പ്രശ്‌നത്തിനാണ് ഇവ ഉപയോഗിച്ചിരുന്നതെന്നാണ് കരുതേണ്ടത്. ആകാംക്ഷ, മാനസികസമ്മര്‍ദ്ദം, മനോവൈകല്യം എന്നിവ നേരിടുന്ന വ്യക്തികള്‍ മയക്കുമരുന്ന് ഉപയോഗം മൂലം സാധാരണക്കാരെക്കാള്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഇരട്ടി അനുഭവിക്കുന്നവരാണ്. മറ്റ് മാനസികാരോഗ്യ പ്രശ്‌നങ്ങളും സാമൂഹികവിരുദ്ധ വ്യക്തിത്വ നഷ്ടം ഉള്‍പ്പെടെ പദാര്‍ഥങ്ങളുടെ ദുരുപയോഗം മൂലമുണ്ടാകുന്നവയ്ക്ക് തുല്യം നില്‍ക്കുന്നവയാണ്. ഇവയ്ക്ക് നിരവധി കാരണങ്ങളുണ്ട്. ഉദാഹരണമായി മയക്കുമരുന്നിന്റെ ഉപയോഗം മറ്റ് മാനസികരോഗ ലക്ഷണങ്ങളും പ്രകടിപ്പിക്കും. മറുഭാഗത്ത് മാനസികാരോഗ്യ തകര്‍ച്ച മയക്കുമരുന്ന് ഉപയോഗത്തെ ഒരു സ്വയം ചികിത്സയുടെ ഭാഗത്തേക്ക് എത്തിക്കുകയും ചെയ്യും. 

മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സ്വയം ചികിത്സ ഒഴിവാക്കേണ്ടതും വ്യക്തമായ മറ്റ് മരുന്നുകള്‍ തേടേണ്ടതുമാണ്. മാനസിക രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ നിങ്ങളുടെ തലച്ചോറിലെ രാസവസ്തുക്കളെ ബാധിക്കുന്നവയാകാം. സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ നിങ്ങളുപയോഗിക്കുന്ന വസ്തുക്കളും തലച്ചോറിലെ രാസവസ്തുക്കളെ നിലമാറ്റുന്ന വിധം സ്വഭാവമുള്ളവയാണ്.  എന്തായാലും സ്വയം ചികിത്സ നടത്തുന്ന വ്യക്തികള്‍ മാനസികരോഗത്തിനുള്ള മരുന്നുകളുടെ ഉപയോഗത്താല്‍ അടിമപ്പെടാനും സാധ്യതയുണ്ട്. 



അടിമപ്പെടുന്ന വസ്തുക്കളുടെ ആശ്രയം കുറയ്ക്കുന്നതെങ്ങനെ?

മയക്കുമരുന്നിന്റെ ഉപയോഗം മനോബലത്തിന്റെ പ്രശ്‌നമല്ല മറിച്ച് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ തകിടംമറിക്കുന്നതാണ്. തുടര്‍ച്ചയായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരില്‍ സ്വഭാവവൈകല്യം ഉണ്ടാകും. അവ അവര്‍ക്കും മറ്റുള്ളവര്‍ക്കും ദുരന്തം വിതയ്ക്കുന്നതാണെന്ന് അവര്‍ അറിയുന്നുമുണ്ടാകും. ഇവ മയക്കുമരുന്ന് ഉപയോഗം ഉപേക്ഷിക്കാന്‍ വ്യക്തികളില്‍ പ്രയാസമുണ്ടാക്കുന്നു. ഈ നിലയില്‍ ഒരു പ്രൊഫഷണലിന്റെ സഹായത്തോടെയുള്ള ചികിത്സയാണ് ആവശ്യം.



മതിയാക്കലിന്റെ വേദനകള്‍

മയക്കുമരുന്ന് ഉപയോഗം നിര്‍ത്തുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ദീര്‍ഘകാലം മയക്കുമരുന്നും മദ്യവും ഉപയോഗിച്ചവരുടെ ശരീരത്തിന് അവയോട് ഒരുതരം അടിമത്തമുണ്ടായിരിക്കും. നല്ല ചികിത്സയുടെ സഹായമില്ലാതെ മയക്കുമരുന്നില്‍ നിന്ന് മോചിപ്പിക്കുന്നത് ജീവന് തന്നെ ഭീഷണിയാകും. മയക്കുമരുന്ന് ഉപേക്ഷിക്കാന്‍ ശ്രമിക്കുന്ന ഒരു വ്യക്തി നേരിടുന്നത്  പ്രധാനമായും മടക്കത്തിന്റെ പ്രശ്‌നം തന്നെ. വിശപ്പില്ലായ്മ, തീരുമാനമെടുക്കാനാകാത്ത അവസ്ഥ, ശേഷിക്കുറവ് എന്നിവ അതിന്റെ ലക്ഷണങ്ങളാണ്. അതിന്റെ തീവ്രത മുന്‍പ് ഉപയോഗിച്ച ഡ്രഗിന്റെ അളവ്, ചേരുവകള്‍ എന്നിവയെ ആശ്രയിച്ചിരിക്കും. തിരിച്ചുവരവിന്റെ തീവ്രവേദന മറികടക്കാന്‍ ഒരു മെഡിക്കല്‍ പ്രൊഫഷണലിന്റെ സഹായം നിങ്ങള്‍ക്കുണ്ടാകണം.

കൊടുങ്കാറ്റിന് ശേഷം ഒരു ശാന്തതയും പ്രതീക്ഷയും ഉണ്ടാകുമെന്ന് നിങ്ങള്‍ മനസ്സിലാക്കണം. ശരിയായ വൈദ്യസേവനം, മനോരോഗ നിര്‍ണയം എന്നിവ മൂലം തിരിച്ചുവരവ് അനായാസമാക്കാം. മോചനം ഒരു നീണ്ട പാതയാണെങ്കിലും ലക്ഷ്യം എപ്പോഴും ഗുണകരമാകും. നിങ്ങള്‍ മയക്കുമരുന്നിലൂടെ മറക്കാന്‍ ശ്രമിച്ച മാനസികപ്രശ്‌നങ്ങള്‍ തിരിച്ചുവരവിലൂടെ പെട്ടെന്ന് പരിഹരിക്കപ്പെടുമെന്ന് നിങ്ങള്‍ അറിയേണ്ടതുണ്ട്.

ചികിത്സ

എല്ലാത്തിനും പ്രതീക്ഷയും വഴിയുമുണ്ട്. നിങ്ങള്‍ ഉത്ക്കണ്ഠയും സമ്മര്‍ദ്ദവും ഉള്ളവരും അവ കുറയ്ക്കാന്‍ സ്വയം ശ്രമിക്കുന്നവരുമാണെങ്കില്‍ പരസഹായം തേടേണ്ടതാണ്. അടിമത്തത്തില്‍ നിന്ന് പുറത്തുകടക്കാന്‍ സഹായിക്കുന്ന മാനസിക പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്ന സമര്‍ഥരായ തെറാപ്പിസ്റ്റുകളുടെ സഹായം പലര്‍ക്കും ലഭിച്ചിട്ടുണ്ട്. തുടക്കത്തില്‍ നിങ്ങളുടെ അടിമത്തം മുഴുവനും പറയാന്‍ പ്രയാസമുണ്ടായേക്കും. തെറാപ്പി ചെയ്യുമ്പോള്‍ നിങ്ങള്‍ കരുതേണ്ട ചില കാര്യങ്ങള്‍ ഇവയാണ്. 
  • മയക്കുമരുന്നിന്റെ ഉപയോഗം നിങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിച്ചുവെന്ന് ആലോചിക്കുക. നിങ്ങളുടെ മാനസികാരോഗ്യം വീണ്ടെടുക്കാന്‍ തെറാപ്പി സഹായകമാകുമെന്ന് സമ്മതിക്കുക
  • മുന്‍പും ഡ്രഗ് ഉപോഗിക്കുമ്പോഴും നിങ്ങളുടെ അനുഭവം തുറന്നു പറയാന്‍ തയ്യാറാവുക
  • പദാര്‍ഥങ്ങളുടെ ദുരുപയോഗവും മാനസികാരോഗ്യവും എങ്ങനെ ബാധിക്കുന്നുവെന്ന് പഠിക്കാന്‍ ശ്രമിക്കുക മദ്യപിക്കാതിരിക്കുമ്പോള്‍ നിങ്ങള്‍ നേരിടേണ്ട മനോരോഗങ്ങളെക്കുറിച്ച് തിരിച്ചറിയുക
  • പഴയനിലയിലെത്താന്‍ തിരിച്ചുവരവിന്റെ പ്രവര്‍ത്തനങ്ങളെ അറിയുക

സഹായം തേടുക: കുടുംബം, സുഹൃത്തുക്കള്‍, സഹായകസംഘങ്ങള്‍

മനോരോഗം നിയന്ത്രിക്കാന്‍ മയക്കുമരുന്ന് ഉപയോഗത്തിന് അടിമയായവര്‍ നിങ്ങള്‍ക്കും ചുറ്റിലുമുള്ളവര്‍ക്കും പ്രയാസകരമാണ്. ചിലപ്പോള്‍ നിങ്ങളുടെ സുഹൃത്തുക്കളും കുടുംബവും നിങ്ങളുടെ അടിമത്തത്തെ ചൂണ്ടിക്കാണിക്കും.

  • മടക്കത്തിലേക്കുള്ള പാതയില്‍ അവരുടെ സഹായം സ്വീകരിക്കണം. ആ സമയം നിങ്ങള്‍ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്.
  • മയക്കുമരുന്നിലെ നിങ്ങളുടെ അടിമത്തം ഏതുതരം വികാരമുണര്‍ത്തുന്നുവെന്ന് കുടുംബത്തോടും സുഹൃത്തുക്കളോടും പറയണം.
  • ഒരു സഹായകസംഘത്തില്‍ ചേരുകയും അവരുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കണം. 
  • ഏകാന്തത വെടിഞ്ഞ് കൂടുതല്‍ കുടുംബ - സാമൂഹിക ഇടപെടലുകള്‍ നടത്തണം. നിയന്ത്രണം തെറ്റുമെന്ന് കരുതുന്ന അവസരങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക.
  • മദ്യ മയക്കുമരുന്ന് രഹിതസ്ഥിതിക്ക് അടിവരയിടുക:  മദ്യ മയക്കുമരുന്ന് രഹിതമായി കഴിയാനുള്ള ആഗ്രഹവര്‍ധനയ്ക്ക് മറ്റ് ആഘോഷങ്ങള്‍ സഹായകമായേക്കും

സഹായം നല്‍കല്‍: സുരക്ഷകന് ചില നിര്‍ദ്ദേശങ്ങള്‍

മാനസിക വൈകല്യവും പദാര്‍ഥങ്ങളുടെ ദുരുപയോഗവുമുള്ളവരെ സഹായിക്കുന്നത് ക്ലേശകരമായ കാര്യമാണ്. എന്നാല്‍ സഹിഷ്ണുതയും ഗവേഷണവും ഇതിനെ എളുപ്പമുള്ളതാക്കുന്നു. അതിന് പരിഗണിക്കേണ്ട ചില വസ്തുതകള്‍.

  • സഹായം നല്‍കുന്നതില്‍ ആത്മാര്‍ഥത പാലിക്കുക. വ്യക്തിയുടെ എല്ലാ ഉത്തരവാദവും സഹായി ഏറ്റെടുക്കേണ്ടി വരും. വ്യക്തി മദ്യ ലഹരി മുക്തനാകാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കണം. എന്നാല്‍ മാത്രമേ മടങ്ങി വരല്‍ സാധ്യമാകൂ.
  • എത്രത്തോളം സഹായമാകാമെന്ന് പരിശോധിക്കണം. ഉദ്ദേശം വച്ചുള്ള പ്രവര്‍ത്തി സഹായിക്കും ലഹരിക്കടിമയായ വ്യക്തിക്കും ഗുണത്തിലേറെ ദോഷം ചെയ്‌തേക്കും.
  • നിങ്ങള്‍ സഹായിക്കുന്ന വ്യക്തിക്കും നിങ്ങള്‍ക്കും സ്വകാര്യ തെറാപ്പി കരുതണം. അതിന് ഒരു മാനസികാരോഗ്യ പ്രൊഫഷണലിന്റെ സാന്നിദ്ധ്യം ഉപകാരമാകും. മറ്റൊരാളുടെ സുരക്ഷ ഏറ്റെടുക്കുമ്പോള്‍ നിങ്ങള്‍ക്ക് ഇത് പ്രധാനമാണ്.
  • ചികിത്സിക്കുന്ന വ്യക്തി ചികിത്സ നിഷേധിക്കുമെന്ന് കണ്ട് മുന്‍കരുതല്‍ സ്വീകരിക്കുക
  • ഒരു നാടകീയമായ മാറ്റം ഉടന്‍ പ്രതീക്ഷിക്കരുത്.

ഓര്‍ഗനൈസേഷന്‍ ഫോര്‍ എക്കണോമിക് ആന്‍ഡ് ഡവലപ്‌മെന്റിന്റെ പഠനപ്രകാരം ആള്‍ക്കഹോളിസം 1992 നും 2012 നുമിടയില്‍ 55 ശതമാനം ഉയര്‍ന്നു. ലഹരിക്ക് അടിമപ്പെട്ടതുമൂലം ഇന്‍ഡ്യയില്‍ ദിവസവും 10 ആത്മഹത്യകള്‍ നടക്കുന്നു. നിങ്ങളോ നിങ്ങള്‍ക്ക് അറിയുന്നവരോ ലഹരി ഉപയോഗം മൂലം പ്രശ്‌നങ്ങള്‍ നേരിടുന്നതായി അറിഞ്ഞാല്‍ സഹായത്തിന് പ്രൊഫഷണലിന്റെ സഹായം തേടുക.

X